468x60 Ads

തീവ്രവാദമേ നിനക്കു വിട....!

മതസൗഹാർദ്ദത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും
മഹനീയ സന്ദേശങ്ങൾ എന്നെന്നും ഉയർത്തിപ്പിടിച്ചിരുന്ന
ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന് നാം അഭിമാനിക്കുന്ന
നമ്മുടെ നാട്‌ എന്നെന്നും ലോകത്തിന്‌ ഒരു മാതൃകയായിരുന്നു.
എന്നാൽ നമ്മുടെ അഭിമാനത്തിന്‌ ക്ഷതമേൽപ്പിച്ചു
കൊണ്ട്‌ ഇന്നിതാ അവിടവിടെ മതാന്ധതയുടെ തീജ്വാലകൾ
ഉയരുന്നു. പരസ്പരം പോർവിളികൾ മുഴക്കിക്കൊണ്ട്‌ കൊല്ലാനും,
ചാകാനും, സന്നദ്ധമായി നിൽക്കുന്ന ജനങ്ങൾ ഇവിടെയുണ്ടെന്നു
കേൾക്കുമ്പോൾ ആത്മാഭിമാനത്തോടുകൂടി ഉയർപ്പിടിച്ചിരുന്ന
ശിരസ്സുകൾ ലജ്ജാഭാരത്താലും അപമാനത്തലും കുനിഞ്ഞു
പൂകുന്നു. ഇവിടെ ഇതുപാടില്ല എന്ന് ഉച്ചത്തിൽ പറയുന്ന
ധീരാത്മാക്കളെപ്പോലും പുച്ഛിച്ചു കൊണ്ട്‌ ഇവരുടെ പ്രവർത്ത
നം തുടരുന്നു.

തീവ്രവാദമെന്നാണ്‌ അവരതിനു പേരിട്ടിരിക്കുന്നത്‌. ഇവർ
കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണ്‌.ഒരുമതവും
ഇവിടെ തീവ്രവാദത്തേയോ മതത്തിന്റെ പേരിലുള്ള ഹിംസ
യേയോ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും പഠിപ്പി
ക്കുന്നത്‌ പരസ്പര സ്നേഹവും സഹകരണവും മാത്രം.

ഏതുമത മായാലും അതു ലക്ഷ്യമിടുന്നത്‌ ഈശ്വരനിലേക്കാണ്‌
സ്രഷ്ടവായ ദൈവം ഒരു മതത്തേയും സൃഷ്ടിച്ചില്ല.വിശ്വാസ
ങ്ങളുടെ പേരിൽ സംഘടിച്ച്‌ ഇവിടെ മതമുണ്ടായി. മതം
ഭീകരവാദത്തിന്‌ അടിമപ്പെടുന്നത്‌ ദൈവ വിരോധത്തിന്‌
വഴിയൊരുക്കും .ദൈവവിശ്വാസികൾക്കും ദേശസ്നേഹികൾക്കും
ഇതു സഹിക്കാൻ സാധ്യമല്ല. മണ്ണിൽ നിന്നും
വിഷവൃക്ഷത്തെ വേരോടെ പിഴുതെറിയണം. ഒരു വിഭാഗത്തിന്റെ
സുഖഭോഗങ്ങൾക്കും അധികാര പ്രമത്തതയ്ക്കും വേണ്ടി
പാവങ്ങളായ മനുഷ്യാത്മാക്കളെ കുരുതികൊടുക്കുന്ന കാട്ടാള
നീതി മണ്ണിൽ വേരുറച്ചുകൂടാ. ഇതിന്റെ സ്ഥാനം അറബി
ക്കടലിന്റെ ആഴങ്ങളിലാണ്‌..

ശാന്തിയും സമാധാനവും ആഗ്രഹിച്ചിരുന്ന ഋഷിവര്യന്മാരുടെ
പുണ്യനാടാണ്‌ ഭാരതം അവിടെ ഒരു വിധത്തിലും അശാന്തി
യും അസ്വസ്ഥതയും പുലർന്നുക്കൂടാ.ഭീകര സംഘങ്ങളിൽ
മലയാളം സംസാരിക്കുന്നവരും ഉണ്ടായിരിക്കുന്നു എന്ന വാർത്ത
മലയാളിയുടെ ധർമ്മബോധത്തേയും,പ്രാണിസ്നേഹത്തേയും
പിടിച്ചുലക്കുന്നു.നാടിനെ കശാപ്പുശാലയാക്കുന്ന തീവ്രവാദ
ത്തോട്‌ എന്നന്നേക്കും വിടപറയാൻ ബോധമുള്ളവർ തയ്യാറവുക.

_________________________________സ്വാമി ഗീതാനന്ദൻ

0 comments:

Post a Comment

 
ശുഭാനന്ദ ദര്‍ശനം,SUBHANANDADARSANAM © 2011 Design by Subhanandashram IT Department Powerd by Athma Bhodhodaya Sanngam,Cherukole,Mavelikkara ,
Creative Commons License
Subhananda Darsanam by Athmabodhodaya Sangam is licensed under a Creative Commons Attribution 3.0 Unported License.
Based on a work at cherukoleabsc@gmail.com