മണ്ണിലെ മനുഷ്യന്റെ മനോമാലിന്യങ്ങളെ മാറ്റി മനസ്സിനും ശരീരത്തിനും നിത്യസുഖം നൽകാൻ അവതാരങ്ങൾ ഓരോ കാലഘട്ടങ്ങളിൽ മന്നിൽ അവതരിച്ചിരുന്നു.അതുപോലെ കലിയുഗത്തിലും അവതരിച്ച് മനുഷ്യകുലത്തിന് രക്ഷ നൽകിക്കൊണ്ടിരിക്കുന്നു. മനുഷ്യസമൂഹം നേരിട്ടിരുന്ന ഏറ്റവും ബീഭത്സവും ക്രൂരവുമായ ജാതിഭ്രാന്തിനെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റി,ശക്തമായ ജാതിക്കോട്ട കൊത്തളങ്ങളെ ജ്ഞാനമാകുന്ന ആയുധത്താൽ ഇടിച്ചു നിരത്തി മനുഷ്യനു സ്വസ്ഥമായി ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ടി അവതാരപുരുഷനായ ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികൾ സഹിച്ച ത്യാഗത്തിനും കഷ്ടപ്പാടുകൾക്കും അതിർത്തിയില്ലായിരുന്നു.കലിയുഗത്തിൽ...