മതസൗഹാർദ്ദത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയുംമഹനീയ സന്ദേശങ്ങൾ എന്നെന്നും ഉയർത്തിപ്പിടിച്ചിരുന്നദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനിക്കുന്നനമ്മുടെ നാട് എന്നെന്നും ലോകത്തിന് ഒരു മാതൃകയായിരുന്നു.എന്നാൽ നമ്മുടെ ഈ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചുകൊണ്ട് ഇന്നിതാ അവിടവിടെ മതാന്ധതയുടെ തീജ്വാലകൾഉയരുന്നു. പരസ്പരം പോർവിളികൾ മുഴക്കിക്കൊണ്ട് കൊല്ലാനും,ചാകാനും, സന്നദ്ധമായി നിൽക്കുന്ന ജനങ്ങൾ ഇവിടെയുണ്ടെന്നുകേൾക്കുമ്പോൾ ആത്മാഭിമാനത്തോടുകൂടി ഉയർപ്പിടിച്ചിരുന്നശിരസ്സുകൾ ലജ്ജാഭാരത്താലും അപമാനത്തലും കുനിഞ്ഞുപൂകുന്നു. ഇവിടെ ഇതുപാടില്ല എന്ന് ഉച്ചത്തിൽ പറയുന്നധീരാത്മാക്കളെപ്പോലും...