ശുഭാനന്ദഗുരുദേവന്റെ വചനങ്ങള്‍ ആധുനീകസമൂഹത്തിന് വെളിച്ചമാവേണ്ടതാണ്. വര്‍ത്തമാനസമൂഹത്തിന്റെ ദുരവസ്ഥക്ക് ഇത് ഒരു ദിവ്യൌഷധമാണ്.
ബാഹ്യശുദ്ധി ആവശ്യമാണെന്നാണ് ഗുരുദേവകല്പന.വ്യക്തിശുചിത്വം ഗുരുദേവന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.കുളിക്കാതെ കിടന്നുറങ്ങാന്‍പേയ സ്വാമി നീലകണ്ഠതീര്‍ത്ഥരോട് ഗുരു കുളിക്കാനാവശ്യപ്പെട്ടത്,”അവതാരപുരുഷനായ എന്റെ ഗുരുദേവനി‘ല്‍ തീര്‍ത്ഥര്‍ വിവരിച്ചിട്ടുള്ളതാണ്.
മദ്യാസക്തി ഗ്രഹിച്ചിരിക്കുന്ന ആധുനീക കേരളത്തിന് ഗുരുസ്മരണ വഴികാട്ടിയാണ്.തൊഴിലെടുക്കുന്ന സമൂഹത്തിന് മദ്യം നിര്‍ബന്ധമായി മാറിയിരിക്കുന്നു.ഗുരുദേവന്‍ മദ്യപാനത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഉദ്ബോധനം വിലപ്പെട്ടതാണ്.മദ്യപാനത്തെ മഹാപാപങ്ങളിലൊന്നായി അദ്ദേഹം കണ്ടിരുന്നു.ആത്മബോധോദയസംഘത്തിന്റെ സ്വാധീനം പതിതരില്‍ മദ്യാസക്തി കുറയ്ക്കാന്‍ ഇടവരുത്തിയിട്ടുണ്ട്.
ആധുനീക ഇന്‍ഡ്യന്‍ സമൂഹം സാമൂഹ്യനീതിക്കുവേണ്ടി പോരാടുകയാണ്.അധഃസ്ഥിതന്റെ നന്മ ഗുരുദേവന്റെ ലക്ഷ്യമായിരുന്നു.ജാതിപ്പിശാചിന്റെ പീഢനം ഗുരുദേവനു നേരിടേണ്ടിവന്നത് ചരിത്രമാണല്ലോ.ആദ്യാത്മീക മേഖലയില്‍ അധഃസ്ഥിതനനുഭവിച്ച അയിത്തവും,അവഗണനയും അവസാനിപ്പിക്കുകയായിരുന്നു ഗുരുദേവന്റെ താത്പര്യം.ശുഭാനന്ദാശ്രമങ്ങള്‍ ആലംബഹീനരുടെ ആശാകേന്ദ്രങ്ങളായി മാറിയിട്ടുള്ളത് സന്തോഷകരമാണ്.
സാമ്പത്തികമേഖലയിലും,സാമൂഹ്യനീതിയിലുമാണ് ഗുരുദേവന്‍ ലക്ഷ്യംവച്ചത്.സഹകരണമേഖലയുടെ ഭാവി ഗുരുദേവന്‍ പ്രവചിച്ചിരുന്നു.അദ്ധ്വാനത്തിന്റെ മഹനീയതയെ ഗുരുദേവന്‍ അംഗീകരിച്ചിരുന്നു.
ഭൌതീകനേട്ടങ്ങള്‍ ആധുനീക മനുഷ്യനു വേണ്ടുവോളമുണ്ട്.പക്ഷേ,സമാധാനമില്ല.ഇതിനു പരിഹാരമാണ് ആത്മബോധം.ശരീരബോധം വെടിയുന്നതിലൂടെ മാത്രമേ ആത്മബോധത്തിലെത്താന്‍ കഴിയുകയുള്ളു.ഇതിലൂടെമാത്രമേ ആധുനീകസമൂഹം നേരിടുന്ന ദുരന്തങ്ങളെ നമുക്കു തടയാന്‍ കഴിയൂ.ഗുരുദേവദര്‍ശനങ്ങള്‍ നമുക്ക് വെളിച്ചം നല്‍കട്ടെ.
അഡ്വ; ആര്‍.പത്മകുമാര്‍
0 comments:
Post a Comment