"ആത്മബോധോദയ സംഘത്തിലെ എല്ലാ ആത്മാക്കളുടേയും സ്നേഹനിധിയായ, ഗുരുപൂജാനന്ദ സ്വാമിക്ക് ,ലോകത്തിന്റെ നാനാദേശത്തുമുള്ള എല്ലാ ആത്മമിത്രങ്ങളുടേയും,ആത്മബോധോദയ സംഘ ശാഖാശ്രമങ്ങളുടേയും,എല്ലാ സന്യാസപരമ്പരകളുടേയും,ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിന്റേയും കണ്ണീരിൽ കുതിർന്ന ആദാരാഞ്ജലികൾ.
നമ്മളുടെ ഏവരുടേയും സ്നേഹനിധിയും,ഗുരുപാദസേവകനും,സന്യാസ ജീവിതത്തിനു മകുടോദാഹരണവുമായിരുന്ന "ഗുരുപൂജാനന്ദ സ്വാമികൾ" 4-1-2015 (ഞായറാഴ്ച)പ്രഭാതം 6.45 ന് പരലോകപ്രാപ്തനായി. ആത്മബോധോദയ സംഘത്തിന്റെ വളർച്ചക്കു വേണ്ടി തന്റെ സന്യാസജീവിതത്തിലൂടെ വിലമതിക്കാനാവാത്ത ഒരുപാട് സത്കർമ്മങ്ങൾ ചെയ്ത സന്യാസിവര്യനായിരുന്നു ഗുരുപൂജാനന്ദ സ്വാമികൾ.അതിലുപരി ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിലെ പൂജാകർമ്മങ്ങൾ ചെയ്യുവാൻ ഭഗവത്നിയോഗം കൊണ്ട് അനുഗ്രഹീതനായാ സന്യാസി കൂടിയായിരുന്നു സ്വാമികൾ.സ്വാമിയുടെ വിയോഗം ആത്മബോദധോദയ സംഘത്തിനു ഒരു തീരാനഷ്ടവും,ആത്മാക്കൾക്ക് തീരാവേദനയുമാണ്.പുതിയ തലമുറക്ക് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്റെ ആദർശങ്ങളും , ഗുരുദേവൻതന്നെ പാടിയിട്ടുള്ള പഴയ കീർത്തനങ്ങളും പകർന്നുനൽകുന്നതിൽ സ്വാമി വഹിച്ച പങ്ക് ശ്ലാഘനീയമാണ്.പുതിയകാല രണ്ടുമൂന്ന് തലമുറയെ സത്യോപദേശം പഠിപ്പിച്ചു എന്ന ഖ്യാതികൂടി ഈ സന്യാസജീവിതത്തിന്റെ മൗലിയിലെ പൊൻതൂവലായി നിലകൊള്ളുന്നു.
*** തുടരും....