ഭക്തജമങ്ങളേ, ഗുരുമിത്രങ്ങളേ,
പരമാചാര്യനും,അവതാര പുരുഷനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവതിരുവടികളാൽ സ്ഥാപിതമായ അദ്ധ്യാത്മീക സംഘടനയായ ആത്മബോധോദയ സംഘം ലോകനന്മക്കായി പ്രവർത്തിക്കുന്നു.ജാതി,മത,വർഗ്ഗ,വർണ്ണ വ്യത്യാസമില്ലാതെ ഏവരേയും സമഭാവനയോടെകാണുവാനും,ഇന്ന് ലോകം നേരിടുന്ന ഓട്ടനവധി സാമൂഹിക അസമത്വങ്ങൾക്ക് പരിഹാരം കാണുവാനും അതിലൂടെ ഒരു പുത്തൻ സമൂഹത്തെ സൃഷ്ടിക്കുവാനുംവേണ്ടി ആത്മബോധോദയ സംഘം പ്രവർത്തിക്കുന്നു.
ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കു ശേഷം ആത്മബോധോദയത്തിന്റെ പരമാചാര്യനായിരുന്ന ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവതിരുവടികളുടേ തിരുവനുവാദ പ്രകാരം സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചതും പിന്നീട് ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവതിരുവടികളുടെ കാലത്തും പ്രവർത്തിച്ചു വന്നിരുന്നതുമായ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം ഇപ്പോൾ വിപുലമായ നിലയിൽ പുതുക്കിപ്പണിതിരിക്കയാണ് , ഈ ആശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനവും ഛായാചിത്ര പ്രതിഷ്ഠാകർമ്മവും 2014 ജനുവരി 20 (1189 മകരം7) തിങ്കളാഴ്ച്ച നടത്തുവാൻ ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ബ്രഹ്മശ്രീ സദാനന്ദ സിദ്ധ ഗുരുദേവ തിരുവടികളുടെ കല്പനപ്രകാരാം തീരുമാനിച്ചിരിക്കയാണ്.
ഈ മഹൽ സംരംഭം ധന്യമാക്കിത്തീർക്കുവാൻ എല്ലാ മാന്യ മഹത്തുക്കളേയും വിശിഷ്യാ സംഘംഗങ്ങളായ ഏവരുടേയും സാനിദ്ധ്യസഹായ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു
എന്ന്
ആജ്ഞാനുസരണം
സന്യാസിനി ;സ്വയംപ്രകാശിനിയമ്മ
സ്വാമി ഗീതാനന്ദൻ( ജനറൽ കൺവീനർ സ്വാഗത സംഘം)
എൻ.ശശിധരൻ (ശാഖാ സെക്രട്ടറി)
ഫോട്ടോ ഗ്യാലറി കാണുന്നതിനായി ഇവിടെ ക്ളിക്ക്ചെയുക