468x60 Ads

This is an example of a HTML caption with a link.

മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആം വാര്‍ഷികം.2012

0 comments

ഭക്തജനങ്ങളേ,ഗുരുമിത്രങ്ങളേ,
പരമാചാര്യനും,പരമഗുരുവും,കലിയുഗ രക്ഷകനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളാള്‍ സ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ആത്മബോധോദയ സംഘം,ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ വ്യത്യാസമില്ലാ‍തെ ഏവരേയും ആത്മജ്ഞാനത്തില്‍ക്കൂടി ആത്മമോക്ഷത്തിലെത്തിക്കുവാന്‍ വേണ്ടി ആദ്ധ്യാത്മീക പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നു.

ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കുശേഷം ശ്രീ ശുഭാനന്ദ ദിവ്യജ്യോതിസ്സ് ഉദയമായി വാണിരുന്ന ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവ തിരുവടികളുടെ തിരുവാഴ്ചക്കാലത്ത് ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ശാഖാശ്രമമായി തുടക്കം കുറുച്ചതും ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവ തിരുവടികളുടെ തുരുവാഴ്ചക്കാലത്ത് പ്രവര്‍ത്തനം നടത്തിവരുന്നതുമായ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29-ആമത് വാര്‍ഷികം ഇന്ന് ശുഭാനന്ദ മഹാശക്തി ഉദയമായി വാഴുന്ന ആശ്രമാധിപതി ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളുടെ തിരുകല്പനപ്രകാരം2012 ജനുവരി 22മുതല്‍ 24 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

ജനുവരി 22 മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആമത് വാര്‍ഷികത്തിന്റെ കൊടിയുയര്‍ന്നു. ബ്രഹ്മശ്രീ സദാനന്ദ സിദ്ധ ഗുരുദേവന്റെ നിയോഗപ്രകാരം സ്വാമി ഗീതാനന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10.14 കൊടിയേറ്റ് കര്‍മ്മം ഭക്തിനിര്‍ഭരമായി നടന്നു.തുടര്‍ന്ന് എഴുന്നള്ളത്ത്,പ്രാര്‍ത്ഥന,സമൂഹ ആരാധനയും ,സ്വാമി ഗീതാനന്ദന്‍ ആത്മീയ പ്രഭാഷണവും നടത്തി.വൈകിട്ട് ദീപാരാധന എഴുന്നള്ളത്ത് സമൂഹാരാധനയും ശ്രീ; നടരാജന്‍ ഭക്തന്‍ മലയാലപ്പുഴ ആത്മീയ പ്രഭാഷണവും നടത്തി.തുടര്‍ന്ന് മലയാലപ്പുഴ ആത്മബോധോദയസംഘം യുവജന സഖ്യത്തിന്റെ ഭകതിഗാനസുധയും അരങ്ങേറി.



ജനുവരി 23 രണ്ടാം ഉത്സവദിവസം രാവിലെ 5.00 മണിക്ക് ഗുരുപൂജയും തുടര്‍ന്ന് എഴുന്നള്ളത്തും പ്രാര്‍ത്ഥനയും സ്വാമിഗീതാനന്ദന്‍ ആത്മീയ പ്രഭാഷണവും നടത്തി.വൈകിട്ട്എഴുന്നള്ളത്തും ദീപാരധനയും പ്രാര്‍ത്ഥനയും സ്വാമിഗീതാനന്ദന്‍,സ്വാമി നിത്യാനന്ദന്‍,സന്യാസിനി കൃഷണാനന്ദനിയമ്മ മുതലയായവര്‍ ആത്മീയ പ്രഭാഷണവും നടത്തി.തുടര്‍ന്ന് 10.00 മണിക്ക് ഏരുമേലി കൃഷ്‌ണന്‍‌കുട്ടിയും സംഘവും ഭക്തിഗാനസുധ അവതരിപ്പിച്ചു.

ജനുവരി 24 മൂന്നാം ഉത്സവദിവസം രാവിലെ 5 മണിക്ക് ഗുരുപൂജ,ഗുരുദക്ഷിണ,ആശ്രമപ്രദക്ഷിണം,എഴുന്നള്ളത്ത്,പ്രാര്‍ത്ഥന ,സമൂഹാരാധനയും തുടര്‍ന്ന് മലയാലപ്പുഴ ദേവിക്ഷേത്ര പരിസരത്തുള്ള പഞ്ചായത്ത് ബസ്റ്റാന്റില്‍നിന്നും 10 മണിക്ക് ആത്മബേധോദയ സംഘം
(ചെറുകോല്‍)സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ ഘോഷയാത്ര ഉത്ഘാടനം ചെയ്തു.



ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആം‌ വാര്‍ഷിക ഘേഷയാത്ര ഉത്ഘാടനം ചെയ്യുന്നു,സ്വാമി ഗീതാനന്ദന്‍ സമീപം.




























ഭഗവാന്‍ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ഛായാചിത്രം എഴുന്നള്ളിച്ചുകൊണ്ടുള്ള വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ ഘോഷയാത്ര വിവിധ വാദ്യമേളങ്ങളോടും,മുത്തുക്കുട,ചതുര്‍വര്‍ണ്ണക്കൊടി,നാടന്‍ കലാരൂപങ്ങളായ മാനാട്ടം,മയിലാട്ടം അമ്മങ്കുടം എന്നിവയുടെ അകമ്പടിയോടുംകൂടി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്,മലയാലപ്പുഴ ദേവിക്ഷേത്രം,കാഞ്ഞിരപ്പാറ,കടുവാകുഴി,ആനചാരിക്കല്‍വഴി,പുതീപ്പാട് ജംഗ്‌ഷനിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.എം.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു,ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബാബു ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി,മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം സെക്രട്ടറി ശ്രീ.ശശിധരന്‍ സ്വാഗതപ്രസംഗവും, സ്വാമി ഗീതാനന്ദന്‍,സന്യാസിനി സ്വയം‌പ്രകാശിനിയമ്മ,മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം പ്രസിഡന്റ് ശ്രീ.ഗോപകുമാര്‍ മുതലായവര്‍ ആശംസാപ്രസംഗവും,ശ്രീ.സുധിരാജ്.എസ് കൃതജ്ഞതയും രേഖപ്പെടുത്തി


തുടര്‍ന്ന് സമൂഹസദ്യയും,വൈകിട്ട് ആശ്രമപ്രദക്ഷിണം,എഴുന്നള്ളത്ത്,പ്രാര്‍ത്ഥന,ഗുരുപൂജ,ഗുരുദക്ഷിണ,ദീപാരാധന,ദീപക്കാഴ്ച,സമൂഹാരാധന മുതലായവയു നടന്നു.

ജനുവരി 25 രാവിലെ 5.00 മണിക്ക് ഗുരുപൂജ,ഗുരുദക്ഷിണ,പ്രാര്‍ത്ഥനമുതലായവയും5.30ന് ശാന്തിധനാരപ്പണവും,തുടര്‍ന്ന് തൃക്കൊടിയിറക്കും,സമാപന പ്രാര്‍ത്ഥനയും നടന്നു.


ഈ വാര്‍ഷിക മഹാമഹത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുക്കന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയായാലപ്പുഴയില്‍ എത്തിച്ചേര്‍ന്ന ഏല്ലാ ആത്മമിത്രങ്ങള്‍ക്കും,ശാഖാ ആശ്രമ ഭാരവാഹികള്‍ക്കും,വാര്‍ഷികത്തിന് എല്ലാ പിന്തുണയുനല്‍കി സഹകരിച്ച നല്ലവരായ മലയാലപ്പുഴ നിവാസികള്‍ക്കും,മലയാലപ്പുഴ ദേവീക്ഷേത്രകമ്മറ്റിക്കും, മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ഹൃദയങ്കമാ നന്ദിരേഖപ്പെടുത്തിക്കൊള്ളുന്നു.


എന്ന്, മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിനു വേണ്ടി
സെക്രട്ടറി.ശ്രീ.ശശിധരന്‍
സന്യാസിനി. സ്വയം‌പ്രകാശിനിയമ്മ

മലയാലപ്പുഴ ശ്രി ശുഭാ‍നന്ദാശ്രമത്തിന്റെ 29 ആം വാര്‍ഷിക മഹാമഹം........

0 comments


ആത്മബോധോദയ സംഘത്തിന്റെ ,മലയാലപ്പുഴ ശഖാശ്രമത്തിന്റെ 29-ആമത് വാര്‍ഷിക മഹാമഹം 2012 ജനുവരി 22(1187 മകരം 8)ന് കൊടിയേറുന്നു,23ന് പ്രത്യേക ആരാധനയും, 24(1187 മകരം 10) ആം തിയതി വര്‍ണ്ണശബളമായ ഘോഷയാത്രയും,സമാപന സമ്മേളനവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളേയും ഈ വാര്‍ഷിക മഹാമഹത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

മലയാലപ്പുഴ
ശ്രീ ശുഭാനന്ദാശ്രമത്തിനു വേണ്ടി
സെക്രട്ടറി;ഓപ്പ്

 
ശുഭാനന്ദ ദര്‍ശനം,SUBHANANDADARSANAM © 2011 Design by Subhanandashram IT Department Powerd by Athma Bhodhodaya Sanngam,Cherukole,Mavelikkara ,
Creative Commons License
Subhananda Darsanam by Athmabodhodaya Sangam is licensed under a Creative Commons Attribution 3.0 Unported License.
Based on a work at cherukoleabsc@gmail.com