468x60 Ads

This is an example of a HTML caption with a link.

ഗുരുപൂജാനന്ദ സ്വാമികൾക്ക് ആദരാ‌ഞ്ജലികൾ

0 comments


"ആത്മബോധോദയ സംഘത്തിലെ എല്ലാ ആത്മാക്കളുടേയും സ്നേഹനിധിയായ, ഗുരുപൂജാനന്ദ സ്വാമിക്ക് ,ലോകത്തിന്റെ നാനാദേശത്തുമുള്ള എല്ലാ ആത്മമിത്രങ്ങളുടേയും,ആത്മബോധോദയ സംഘ ശാഖാശ്രമങ്ങളുടേയും,എല്ലാ സന്യാസപരമ്പരകളുടേയും,ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിന്റേയും കണ്ണീരിൽ കുതിർന്ന  ആദാരാഞ്ജലികൾ.

നമ്മളുടെ ഏവരുടേയും സ്നേഹനിധിയും,ഗുരുപാദസേവകനും,സന്യാസ ജീവിതത്തിനു മകുടോദാഹരണവുമായിരുന്ന "ഗുരുപൂജാനന്ദ സ്വാമികൾ" 4-1-2015 (ഞായറാഴ്ച)പ്രഭാതം 6.45 ന് പരലോകപ്രാപ്തനായി. ആത്മബോധോദയ സംഘത്തിന്റെ വളർച്ചക്കു വേണ്ടി തന്റെ സന്യാസജീവിതത്തിലൂടെ വിലമതിക്കാനാവാത്ത ഒരുപാട് സത്കർമ്മങ്ങൾ ചെയ്ത സന്യാസിവര്യനായിരുന്നു ഗുരുപൂജാനന്ദ സ്വാമികൾ.അതിലുപരി ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിലെ പൂജാകർമ്മങ്ങൾ ചെയ്യുവാൻ ഭഗവത്നിയോഗം കൊണ്ട് അനുഗ്രഹീതനായാ സന്യാസി കൂടിയായിരുന്നു സ്വാമികൾ.സ്വാമിയുടെ വിയോഗം ആത്മബോദധോദയ സംഘത്തിനു ഒരു തീരാനഷ്ടവും,ആത്മാക്കൾക്ക് തീരാവേദനയുമാണ്.പുതിയ തലമുറക്ക് ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്റെ ആദർശങ്ങളും , ഗുരുദേവൻതന്നെ പാടിയിട്ടുള്ള പഴയ കീർത്തനങ്ങളും പകർന്നുനൽകുന്നതിൽ സ്വാമി വഹിച്ച പങ്ക് ശ്ലാഘനീയമാണ്.പുതിയകാല രണ്ടുമൂന്ന് തലമുറയെ സത്യോപദേശം പഠിപ്പിച്ചു എന്ന ഖ്യാതികൂടി ഈ സന്യാസജീവിതത്തിന്റെ മൗലിയിലെ പൊൻതൂവലായി നിലകൊള്ളുന്നു. *** തുടരും....

മലയാലപ്പുഴ ശുഭാനന്ദാശ്രമത്തിന്റെ ഉത്ഘാടനവും,ഛായാചിത്രപ്രതിഷ്ഠാ കർമ്മവും

ഭക്തജമങ്ങളേ, ഗുരുമിത്രങ്ങളേ, പരമാചാര്യനും,അവതാര പുരുഷനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവതിരുവടികളാൽ സ്ഥാപിതമായ അദ്ധ്യാത്മീക സംഘടനയായ ആത്മബോധോദയ സംഘം ലോകനന്മക്കായി പ്രവർത്തിക്കുന്നു.ജാതി,മത,വർഗ്ഗ,വർണ്ണ വ്യത്യാസമില്ലാതെ ഏവരേയും സമഭാവനയോടെകാണുവാനും,ഇന്ന് ലോകം നേരിടുന്ന ഓട്ടനവധി സാമൂഹിക അസമത്വങ്ങൾക്ക് പരിഹാരം കാണുവാനും അതിലൂടെ ഒരു പുത്തൻ സമൂഹത്തെ സൃഷ്ടിക്കുവാനുംവേണ്ടി ആത്മബോധോദയ സംഘം പ്രവർത്തിക്കുന്നു. ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കു ശേഷം ആത്മബോധോദയത്തിന്റെ പരമാചാര്യനായിരുന്ന ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവതിരുവടികളുടേ തിരുവനുവാദ പ്രകാരം സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചതും പിന്നീട് ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവതിരുവടികളുടെ കാലത്തും പ്രവർത്തിച്ചു വന്നിരുന്നതുമായ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം ഇപ്പോൾ വിപുലമായ നിലയിൽ പുതുക്കിപ്പണിതിരിക്കയാണ് , ഈ ആശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനവും ഛായാചിത്ര പ്രതിഷ്ഠാകർമ്മവും 2014 ജനുവരി 20 (1189 മകരം7) തിങ്കളാഴ്ച്ച നടത്തുവാൻ ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ബ്രഹ്മശ്രീ സദാനന്ദ സിദ്ധ ഗുരുദേവ തിരുവടികളുടെ കല്പനപ്രകാരാം തീരുമാനിച്ചിരിക്കയാണ്. ഈ മഹൽ സംരംഭം ധന്യമാക്കിത്തീർക്കുവാൻ എല്ലാ മാന്യ മഹത്തുക്കളേയും വിശിഷ്യാ സംഘംഗങ്ങളായ ഏവരുടേയും സാനിദ്ധ്യസഹായ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ആജ്ഞാനുസരണം സന്യാസിനി ;സ്വയംപ്രകാശിനിയമ്മ സ്വാമി ഗീതാനന്ദൻ( ജനറൽ കൺവീനർ സ്വാഗത സംഘം) എൻ.ശശിധരൻ (ശാഖാ സെക്രട്ടറി)
ഫോട്ടോ ഗ്യാലറി കാണുന്നതിനായി ഇവിടെ ക്ളിക്ക്ചെയുക

മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആം വാര്‍ഷികം.2012

0 comments

ഭക്തജനങ്ങളേ,ഗുരുമിത്രങ്ങളേ,
പരമാചാര്യനും,പരമഗുരുവും,കലിയുഗ രക്ഷകനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളാള്‍ സ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ആത്മബോധോദയ സംഘം,ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗ വ്യത്യാസമില്ലാ‍തെ ഏവരേയും ആത്മജ്ഞാനത്തില്‍ക്കൂടി ആത്മമോക്ഷത്തിലെത്തിക്കുവാന്‍ വേണ്ടി ആദ്ധ്യാത്മീക പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നു.

ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ മഹാസമാധിക്കുശേഷം ശ്രീ ശുഭാനന്ദ ദിവ്യജ്യോതിസ്സ് ഉദയമായി വാണിരുന്ന ബ്രഹ്മശ്രീ ആനന്ദജീ ഗുരുദേവ തിരുവടികളുടെ തിരുവാഴ്ചക്കാലത്ത് ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ശാഖാശ്രമമായി തുടക്കം കുറുച്ചതും ബ്രഹ്മശ്രീ ഗുരുപ്രസാദ് ഗുരുദേവ തിരുവടികളുടെ തുരുവാഴ്ചക്കാലത്ത് പ്രവര്‍ത്തനം നടത്തിവരുന്നതുമായ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29-ആമത് വാര്‍ഷികം ഇന്ന് ശുഭാനന്ദ മഹാശക്തി ഉദയമായി വാഴുന്ന ആശ്രമാധിപതി ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികളുടെ തിരുകല്പനപ്രകാരം2012 ജനുവരി 22മുതല്‍ 24 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

ജനുവരി 22 മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആമത് വാര്‍ഷികത്തിന്റെ കൊടിയുയര്‍ന്നു. ബ്രഹ്മശ്രീ സദാനന്ദ സിദ്ധ ഗുരുദേവന്റെ നിയോഗപ്രകാരം സ്വാമി ഗീതാനന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10.14 കൊടിയേറ്റ് കര്‍മ്മം ഭക്തിനിര്‍ഭരമായി നടന്നു.തുടര്‍ന്ന് എഴുന്നള്ളത്ത്,പ്രാര്‍ത്ഥന,സമൂഹ ആരാധനയും ,സ്വാമി ഗീതാനന്ദന്‍ ആത്മീയ പ്രഭാഷണവും നടത്തി.വൈകിട്ട് ദീപാരാധന എഴുന്നള്ളത്ത് സമൂഹാരാധനയും ശ്രീ; നടരാജന്‍ ഭക്തന്‍ മലയാലപ്പുഴ ആത്മീയ പ്രഭാഷണവും നടത്തി.തുടര്‍ന്ന് മലയാലപ്പുഴ ആത്മബോധോദയസംഘം യുവജന സഖ്യത്തിന്റെ ഭകതിഗാനസുധയും അരങ്ങേറി.



ജനുവരി 23 രണ്ടാം ഉത്സവദിവസം രാവിലെ 5.00 മണിക്ക് ഗുരുപൂജയും തുടര്‍ന്ന് എഴുന്നള്ളത്തും പ്രാര്‍ത്ഥനയും സ്വാമിഗീതാനന്ദന്‍ ആത്മീയ പ്രഭാഷണവും നടത്തി.വൈകിട്ട്എഴുന്നള്ളത്തും ദീപാരധനയും പ്രാര്‍ത്ഥനയും സ്വാമിഗീതാനന്ദന്‍,സ്വാമി നിത്യാനന്ദന്‍,സന്യാസിനി കൃഷണാനന്ദനിയമ്മ മുതലയായവര്‍ ആത്മീയ പ്രഭാഷണവും നടത്തി.തുടര്‍ന്ന് 10.00 മണിക്ക് ഏരുമേലി കൃഷ്‌ണന്‍‌കുട്ടിയും സംഘവും ഭക്തിഗാനസുധ അവതരിപ്പിച്ചു.

ജനുവരി 24 മൂന്നാം ഉത്സവദിവസം രാവിലെ 5 മണിക്ക് ഗുരുപൂജ,ഗുരുദക്ഷിണ,ആശ്രമപ്രദക്ഷിണം,എഴുന്നള്ളത്ത്,പ്രാര്‍ത്ഥന ,സമൂഹാരാധനയും തുടര്‍ന്ന് മലയാലപ്പുഴ ദേവിക്ഷേത്ര പരിസരത്തുള്ള പഞ്ചായത്ത് ബസ്റ്റാന്റില്‍നിന്നും 10 മണിക്ക് ആത്മബേധോദയ സംഘം
(ചെറുകോല്‍)സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ ഘോഷയാത്ര ഉത്ഘാടനം ചെയ്തു.



ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ 29 ആം‌ വാര്‍ഷിക ഘേഷയാത്ര ഉത്ഘാടനം ചെയ്യുന്നു,സ്വാമി ഗീതാനന്ദന്‍ സമീപം.




























ഭഗവാന്‍ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ഛായാചിത്രം എഴുന്നള്ളിച്ചുകൊണ്ടുള്ള വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ ഘോഷയാത്ര വിവിധ വാദ്യമേളങ്ങളോടും,മുത്തുക്കുട,ചതുര്‍വര്‍ണ്ണക്കൊടി,നാടന്‍ കലാരൂപങ്ങളായ മാനാട്ടം,മയിലാട്ടം അമ്മങ്കുടം എന്നിവയുടെ അകമ്പടിയോടുംകൂടി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്,മലയാലപ്പുഴ ദേവിക്ഷേത്രം,കാഞ്ഞിരപ്പാറ,കടുവാകുഴി,ആനചാരിക്കല്‍വഴി,പുതീപ്പാട് ജംഗ്‌ഷനിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.എം.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു,ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗോവിന്ദാനന്ദന്‍ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബാബു ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി,മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം സെക്രട്ടറി ശ്രീ.ശശിധരന്‍ സ്വാഗതപ്രസംഗവും, സ്വാമി ഗീതാനന്ദന്‍,സന്യാസിനി സ്വയം‌പ്രകാശിനിയമ്മ,മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമം പ്രസിഡന്റ് ശ്രീ.ഗോപകുമാര്‍ മുതലായവര്‍ ആശംസാപ്രസംഗവും,ശ്രീ.സുധിരാജ്.എസ് കൃതജ്ഞതയും രേഖപ്പെടുത്തി


തുടര്‍ന്ന് സമൂഹസദ്യയും,വൈകിട്ട് ആശ്രമപ്രദക്ഷിണം,എഴുന്നള്ളത്ത്,പ്രാര്‍ത്ഥന,ഗുരുപൂജ,ഗുരുദക്ഷിണ,ദീപാരാധന,ദീപക്കാഴ്ച,സമൂഹാരാധന മുതലായവയു നടന്നു.

ജനുവരി 25 രാവിലെ 5.00 മണിക്ക് ഗുരുപൂജ,ഗുരുദക്ഷിണ,പ്രാര്‍ത്ഥനമുതലായവയും5.30ന് ശാന്തിധനാരപ്പണവും,തുടര്‍ന്ന് തൃക്കൊടിയിറക്കും,സമാപന പ്രാര്‍ത്ഥനയും നടന്നു.


ഈ വാര്‍ഷിക മഹാമഹത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുക്കന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയായാലപ്പുഴയില്‍ എത്തിച്ചേര്‍ന്ന ഏല്ലാ ആത്മമിത്രങ്ങള്‍ക്കും,ശാഖാ ആശ്രമ ഭാരവാഹികള്‍ക്കും,വാര്‍ഷികത്തിന് എല്ലാ പിന്തുണയുനല്‍കി സഹകരിച്ച നല്ലവരായ മലയാലപ്പുഴ നിവാസികള്‍ക്കും,മലയാലപ്പുഴ ദേവീക്ഷേത്രകമ്മറ്റിക്കും, മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ഹൃദയങ്കമാ നന്ദിരേഖപ്പെടുത്തിക്കൊള്ളുന്നു.


എന്ന്, മലയാലപ്പുഴ ശ്രീ ശുഭാനന്ദാശ്രമത്തിനു വേണ്ടി
സെക്രട്ടറി.ശ്രീ.ശശിധരന്‍
സന്യാസിനി. സ്വയം‌പ്രകാശിനിയമ്മ

മലയാലപ്പുഴ ശ്രി ശുഭാ‍നന്ദാശ്രമത്തിന്റെ 29 ആം വാര്‍ഷിക മഹാമഹം........

0 comments


ആത്മബോധോദയ സംഘത്തിന്റെ ,മലയാലപ്പുഴ ശഖാശ്രമത്തിന്റെ 29-ആമത് വാര്‍ഷിക മഹാമഹം 2012 ജനുവരി 22(1187 മകരം 8)ന് കൊടിയേറുന്നു,23ന് പ്രത്യേക ആരാധനയും, 24(1187 മകരം 10) ആം തിയതി വര്‍ണ്ണശബളമായ ഘോഷയാത്രയും,സമാപന സമ്മേളനവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളേയും ഈ വാര്‍ഷിക മഹാമഹത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

മലയാലപ്പുഴ
ശ്രീ ശുഭാനന്ദാശ്രമത്തിനു വേണ്ടി
സെക്രട്ടറി;ഓപ്പ്

Guruprasad Gurudevan

0 comments

Guruprasad Gurudevan born on 26th March 1908 in Cherukole village on the pooradam nakshathra (21st of the 28 stars in Indian astrology) as the ninth child to Kochika and Kochukunju. Though he was named “Velayudhan”, he was lovingly known as “Velu”. He lost his mother in 1910 and father in 1918. Later he was brought up his elder sister “Paappi Amma” and did schooling up t fourth standard. He was not a believer in God in his young age. During 1928, Subhananda Gurudev was on run as He had born in a so called lower caste. At that time Bhagvan Subhananda Gurudev came to the neighborhood of Velu and Gurudev built an Ashram in “Kallumel” with the full assistance from Velu.

In an atmosphere when Subhananda Gurudev was terrified by the upper class ignorant as he was a paraya (untouchable caste) and His followers were subject to insults, Velu attended a prayer meeting and decided to Subhananda Gurudev. When he gave dhakshina and sought blessings, he saw the everlasting smiling Kalki and felt as reborn in a different planet. He witnessed several extra-ordinary experiences following this and decided to dedicate his life to serve Gurudev and his mission to liberate the suffering suppressed community.

At the age of 37 (1944) when Gurudev started a weaving center for the poor, Velu did all possible hard work to serve Gurudev’s cause better. On 16th November 1947, Gurudev ordained him the sanyasa (priesthood) and gave the sanyasa namam (priesthood name) “Guruprasad”.

He continued serving Athmabododaya Sangh (Subhanand ashram). He continued his dedicated service to Gurudev in spite of old age and several other health related problems.

In 1988, during the 106th Pooram Mahothsav, Anandaji Gurudev declared to is disciples "you can hear me through my Guruprasad after my samathi" (departing the material body). Within few weeks after the pooram festival, Gurudev departed the idol (humanly body) on 17th May 1988. Thereby at the age of 80, he became the third in the Guru parampara. The entire disciples of Gurudev were gleeful and fortunate to witness and experience the kind blessings and teachings of Guruprasad Gurudev. Due to the old age discomfort, Gurudev declared Swami Sadananda Sidhan and his successor and attained samathi (departed the idol, humanly body) on 17th May 2000

 
ശുഭാനന്ദ ദര്‍ശനം,SUBHANANDADARSANAM © 2011 Design by Subhanandashram IT Department Powerd by Athma Bhodhodaya Sanngam,Cherukole,Mavelikkara ,
Creative Commons License
Subhananda Darsanam by Athmabodhodaya Sangam is licensed under a Creative Commons Attribution 3.0 Unported License.
Based on a work at cherukoleabsc@gmail.com